പ്രധാനമന്ത്രി വയനാട്ടിലെത്തും.. ബാധിക്കപ്പെട്ട മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും…
ന്യൂഡൽഹി: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മോദി, ഹെലികോപ്ടറിലാണ് വയനാട്ടിലേക്ക് തിരിക്കുക. ദുരന്തസ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും.
ഉരുള്‍പൊട്ടലുണ്ടായ പ്രദേശം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേരത്തെ പ്രസ്താവിച്ചിരുന്നു. കേന്ദ്രമന്ത്രിമാർ അവിടെ എത്താത്തത് എന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.