മത്സ്യബന്ധന ബോട്ടിൽ പാചകം ചെയ്യുന്നതിനിടെ കുക്കർ പൊട്ടിത്തെറിച്ചു.. മത്സ്യത്തൊഴിലാളികൾക്ക് ഗുരുതര പരിക്ക്…

കോഴിക്കോട്: ഭക്ഷണം പാചകം ചെയ്യുന്നതിനിടെ മത്സ്യബന്ധന ബോട്ടിലെ കുക്കർ പൊട്ടിത്തെറിച്ച് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. കൊയിലാണ്ടിയിൽ നിന്നും 29 നോട്ടിക്കൽ അകലെ കടലിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. ജോസ്(30), ഷാബു(47), കുമാർ (47) എന്നിവർക്കാണ് പൊള്ളലേറ്റത്. ഫിഷറീസ് എൻഫോഴ്സ്മെൻ്റിൻ്റെ ബോട്ടിൽ ഇവരെ കരയിലെത്തിച്ചു.
ഗുരുതര പരിക്ക് പറ്റിയ ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button