നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് കേന്ദ്രത്തിന്റെ പച്ച സിഗ്നൽ…

തിരുവനന്തപുരം: തലസ്ഥാനത്തെ 2 റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു. നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സർക്കാരിൻ്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. നേമം ഇനി തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവന്തപുരം നോർത്ത് എന്നും അറിയപ്പെടും.

പുതിയ പേര് ലഭിക്കുന്നതോടെ സ്റ്റേഷനുകൾ അടിമുടി മാറ്റാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ നവീകരണത്തിന് പ്രാധാന്യം നൽകുന്നത്. ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും.

കൊച്ചുവേളിയിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും നിലവിൽ അനവധി ദീർഘദൂര സർവീസുകളുണ്ട്. പക്ഷെ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ സ്റ്റേഷൻ പരിചിതമല്ല. നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെൻട്രൽ സ്റ്റേഷനെ തന്നെയാണ്. സമീപ സ്റ്റേഷനുകൾ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുന്നതോടൊപ്പം കൂടുതൽ ട്രെയിനുകളുമെത്തുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button