ഖാദർ കമ്മിറ്റി റിപ്പോർട്ട് അപ്രായോഗികം.. വിദ്യാഭ്യാസ വിദഗ്ധരുമായി ചർച്ച ചെയ്യും മന്ത്രി വി. ശിവൻകുട്ടി…

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല നിർദേശങ്ങളും പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എയ്‌ഡഡ്‌ മേഖലയിലെ അധ്യാപക നിയമനം പിഎസ്‍സി ക്ക് വിടുന്നത് ചർച്ച ചെയ്യേണ്ട തീരുമാനമാണ്. നിയമനത്തിന് പ്രത്യേക ബോർഡ് രൂപീകരിക്കണം എന്നതും തീരുമാനിച്ചിട്ടില്ല. സ്കൂൾ സമയമാറ്റം കേരളത്തിൽ പ്രായോഗികമല്ല. ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ എയ്ഡഡ് അധ്യാപക നിയമനം പിഎസ്സി ക്ക് വിട്ടു കൊടുത്താൽ ശക്തമായി എതിർക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും എന്‍എസ്എസ് മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ രംഗത്തു വിവിധ സ്ഥാപനങ്ങളുടെ സേവനം മറക്കരുതെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button