പ്ലാറ്റ്‌ഫോം ഫീസ് രണ്ടു രൂപയിൽ നിന്നും ആറുരൂപയാക്കി.. ഈ ഇനത്തിൽ മാത്രം സൊമാറ്റോ എട്ടുമാസത്തിനിടെ നേടിയത് 83 കോടി രൂപ…

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ എട്ടുമാസത്തിനിടെ പ്ലാറ്റ്‌ഫോം ഫീസ് ഇനത്തിൽ നേടിയത് 83 കോടി രൂപ. ഇതിലൂടെ കമ്പനിയുടെ വരുമാനം 27 ശതമാനം വരെ ഉയർന്നു. ഇതോടെ 2023-24 സാമ്പത്തിക വർഷത്തിൽ 7793 കോടി രൂപ വരെ എത്തിയെന്നാണ് റിപ്പോർട്ട്.

ഒരു പാഴ്സലിന് രണ്ടു രൂപ ആയിരുന്ന പ്ലാറ്റ്‌ഫോം ഫീസ് ഇപ്പോൾ പ്രധാന ന​ഗരങ്ങളിൽ ആറുരൂപയാക്കിയിട്ടുണ്ട്. 2024ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 7,792 കോടിയാണ് കമ്പനിയുടെ വരുമാനം. റസ്‌റ്റോറൻ്റ് കമ്മീഷൻ നിരക്ക് കൂടിയതും പരസ്യത്തിലൂടെയുള്ള വരുമാനം ഉയർന്നതോടെയുമാണ് വരുമാന വർധനവിന് കാരണമായത്.

സൗജന്യ ഡെലിവറി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഗോൾഡ് ഓർഡറുകളിലെ കുറഞ്ഞ ഡെലിവറി ചാർജുകൾക്ക് നഷ്ടപരിഹാരം നൽകിക്കൊണ്ട് ലാഭക്ഷമത വർദ്ധിപ്പിക്കാനാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്.
ഏറ്റവും കൂടുതൽ രാത്രി വൈകിയുള്ള ഓർഡറുകൾ ഡൽഹിയിൽ നിന്നാണ്, പ്രഭാതഭക്ഷണ ഓർഡറുകൾ ഏറ്റവും കൂടുതൽ ബെംഗളുരുവിൽ നിന്നാണ് വരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സൊമാറ്റോ കൂടാതെ മറ്റൊരു പ്രധാന ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയും ഓർഡറുകൾക്ക് പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നുണ്ട്.

Related Articles

Back to top button