കോഴിക്കോട് സ്വകാര്യ ബസ് സ്‌കൂൾ വാഹനത്തിലിടിച്ചു.. വിദ്യാർത്ഥികൾക്ക് പരിക്ക്.. ഡ്രൈവറുടെ നില ഗുരുതരം…
കോഴിക്കോട്: കോഴിക്കോട് എടച്ചേരിയിൽ സ്വകാര്യ ബസ് സ്‌കൂൾ വാഹനത്തിലിടിച്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. കാർത്തികപ്പള്ളി എം.എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 6 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വടകരയിൽ നിന്ന് നാദാപുരത്തേക്ക് പോയ സ്വകാര്യ ബസാണ് വാനിലിടിച്ചത്. സ്കൂൾ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെയും വിദ്യാർത്ഥികളെയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഏറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്. ഇവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്.