കേരളത്തിന് എയിംസ് കേന്ദ്ര സർക്കാർ ബോധപൂർവം നിഷേധിക്കുന്നു.. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നും രാജ്യസഭയിൽ ജോൺ​ ബ്രിട്ടാസ് …

തിരുവനന്തപുരം: കേരളത്തിന് എയിംസ് വർഷങ്ങളായി നിഷേധിക്കുകയാണെന്ന് രാജ്യസഭയിൽ ജോൺ​ ബ്രിട്ടാസ് എംപി. കേരളത്തിന് എയിംസ് ഉടൻ അനുവദിക്കാൻ കേന്ദ്രസർക്കാർ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിച്ചിട്ടും കേന്ദ്ര സർക്കാർ കേരളത്തോട് അവഗണന കാണിക്കുകയാണ്. നീതി ആയോ​ഗ് റിപ്പോർട്ട് പ്രകാരം കേരളം ആരോ​ഗ്യ വകുപ്പിൽ ഒന്നാമതാണ്. കോപറേറ്റീവ് ഫെഡറലിസം എന്ന് പറയുന്ന കേന്ദ്രം വർഷങ്ങളായി കേരളത്തിലേക്കുള്ള എയിംസ് അനുമതി വൈകിക്കുകയാണ്. കൂടാതെ മെഡിക്കൽ ഡിവൈസസ് പാർക്ക് തോന്നയ്ക്കലിൽ സ്ഥാപിക്കാനുള്ള അനുമതി കേന്ദ്രം വർഷങ്ങളായി നൽകുന്നില്ല. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യമുന്നയിച്ചി ട്ടും കേന്ദ്രം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

Related Articles

Back to top button