വയനാട് ദുരന്തം..അഞ്ചുദിവസത്തെ ശമ്പളം നല്‍കാൻ സമ്മതമറിയിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍…

വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 5 ദിവസത്തെ ശമ്പളം നല്‍കാമെന്ന് സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തവണകളായി നല്‍കാനുള്ള സൗകര്യം വേണമെന്നും നിര്‍ബന്ധിതമാക്കരുതെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.ദുരിതബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനാനേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു. ‘സാലറി ചാലഞ്ച്’ എന്ന പ്രയോഗമുണ്ടായില്ല.

മാസം ഒരു ദിവസത്തെ ശമ്പളമെന്ന നിലയ്ക്ക് 5 തവണകളായി നല്‍കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഒറ്റത്തവണയായി നല്‍കാനോ അഞ്ചിലേറെ ദിവസത്തെ ശമ്പളം നല്‍കാനോ ആഗ്രഹിക്കുന്നവര്‍ക്ക് അതുമാകാമെന്നും സംഘടനകള്‍ പറഞ്ഞു.

Related Articles

Back to top button