തിരുവനന്തപുരം വെടിവെപ്പ് കേസ്…പ്രതിയായ ഡോക്ടറെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു…

വഞ്ചിയൂര്‍ ചെമ്പകശ്ശേരിയില്‍ വീട്ടമ്മയെ എയർഗൺ ഉപയോഗിച്ച് വെടിവച്ച കേസില്‍ പ്രതിയായ ഡോക്ടറെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വനിതാ ഡോക്ടര്‍ ദീപ്തി മോള്‍ ജോസിനെ നാല് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്.തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് ഉത്തരവ്.വെടിവയ്ക്കാന്‍ ഉപയോഗിച്ച എയര്‍ പിസ്റ്റള്‍ കണ്ടെത്തുന്നതിനും തെളിവെടുപ്പിനുമാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, പ്രതിയായ ഡോക്ടറുടെ പരാതിയില്‍ വീട്ടമ്മയുടെ ഭര്‍ത്താവ് വഞ്ചിയൂര്‍ സ്വദേശി സുജിത്തിനെതിരെ എടുത്ത കേസ് കൊല്ലം പോലീസിന് കൈമാറിയിട്ടുണ്ട്.

മുൻ സുഹൃത്തായ വഞ്ചിയൂർ സ്വദേശി സുജിത്തിനോടുള്ള വ്യക്തിവൈരാഗ്യമായിരുന്നു ആക്രണത്തിന് കാരണം. മുഖം മറച്ചുവന്നിട്ടും പൊലിസ് തയ്യാറാക്കിയ ഗ്രാഫിക് ചിത്രവും, കാറുമാണ് പ്രതിയിലേക്ക് എത്തിചേരാൻ പൊലീസിനെ സഹായിച്ചത്. തലസ്ഥാനത്താനത്തെ ഞെട്ടിച്ചാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ വഞ്ചിയൂരിലെ വീട്ടിൽ കയറി വീട്ടമ്മയെ ഡോ.ദീപ്തി വെടിവച്ചത്. പിന്നാലെ ഞൊടിയിടിൽ കാറിൽ കയറി പ്രതി കടന്നു കളയുകയായിരുന്നു.

Related Articles

Back to top button