റേഷൻ വ്യാപാരി കമീഷൻ വിതരണം.. 51.26 കോടി രൂപയാണ് അനുവദിച്ചു…

തിരുവനന്തപുരം: റേഷൻ വ്യാപാരി കമീഷൻ വിതരണത്തിനുളള മൂന്ന് മാസത്തെ തുക മുൻകൂർ അനുവദിച്ചു. ജൂലൈ, ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിലെ കമീഷൻ വിതരണത്തിന്‌ ആവശ്യമായ 51.26 കോടി രൂപയാണ് അനുവദിച്ചത്. ഇക്കാര്യം ധനമന്ത്രി കെഎം ബാലഗോപാൽ അറിയിച്ചു. ദേശീയ ഭക്ഷ്യ നിയമത്തിന് കീഴിൽ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ്‌ കമീഷൻ വിതരണത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുന്നത്‌.

Related Articles

Back to top button