ഡല്‍ഹി മദ്യനയക്കേസ്.. അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി തള്ളി.. അറസ്റ്റ് നിയമപരമെന്നും കോടതി…

ഡല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. സി.ബി.ഐ. അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാനും കോടതി കെജ്‌രിവാളിന് നിര്‍ദേശം നല്‍കി.

മദ്യനയ അഴിമതിയുടെ സൂത്രധാരന്‍ കെജ്‌രിവാള്‍ ആണെന്ന വാദം ഉന്നയിച്ചായിരുന്നു അന്വേഷണ ഏജന്‍സിയായ സിബിഐ യാണ് അദ്ദേഹത്തിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തത്. ജാമ്യം ലഭിച്ചാൽ കെജ്‌രിവാള്‍ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നു സി.ബി.ഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞിരുന്നു.

സി.ബി.ഐയുടെ അറസ്റ്റ് നിയമപരമാണെന്ന് കോടതി വിലയിരുത്തി. ഇതോടെ കെജ്‌രിവാളിന്റെ ഇനിയും ജയിലിൽ കഴിയേണ്ടി വരും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയവേ ജൂണ്‍ 26-നാണ് സി.ബി.ഐ. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്.

Related Articles

Back to top button