വയനാട് ദുരന്തം….സൗദി രാജാവ് സൽമാനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചിച്ചു….

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവരെ അനുശോചിച്ച് സൗദി രാജാവ് സൽമാനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും. രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഇരുവരും അനുശോചന സന്ദേശം അയച്ചു.വയനാട് ദുരന്തത്തിൽ നിരവധി ആളുകൾ മരിച്ചതായും പലർക്കും പരിക്കേറ്റതായും അനവധി ആളുകളെ കാണാതായതായും സംബന്ധിച്ചുള്ള വാർത്തകൾ അറിഞ്ഞതായും ഇരുവരും അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘കാണാതായവർ സുരക്ഷിതരായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങി വരട്ടെ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർഥമായ ദുഃഖവും പങ്കുവെക്കുന്നതായും’ അനുശോചന കുറിപ്പിൽ ഇരുവരും വ്യക്തമാക്കി.

Related Articles

Back to top button