ആരെന്നറിയാത്ത ആ എട്ടുപേർ മണ്ണിനോട് ചേര്‍ന്നു..കണ്ണീരോടെ വിട നൽകി നാട്…
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത എട്ടു പേര്‍ക്ക് കണ്ണിരോടെ വിട. പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടു നല്‍കിയ 64 സെന്റ് സ്ഥലത്താണ് 8 മൃതദേഹങ്ങളും സംസ്‌കരിച്ചത്.സര്‍വമത പ്രാര്‍ഥനക്കു ശേഷമാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്.മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
തങ്ങളുടെ പ്രിയപ്പെട്ടവരാണോ തിരിച്ചറിയപ്പെടാതെ പോയവരുടെ കൂട്ടത്തിലുള്ളതെന്ന ആശങ്കയില്‍ സ്ഥലത്ത് നിരവധി പേര്‍ എത്തിയിരുന്നു.തിരിച്ചറിയാത്ത മൊത്തം 67 മൃതദേഹങ്ങളാണ് മേപ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ അഞ്ച് മൃതദേഹങ്ങള്‍ കല്‍പറ്റ പൊതുശ്മശാനത്തില്‍ ഇന്നലെ സംസ്‌കരിച്ചു. രണ്ടാം ഘട്ടമായാണ് എട്ടു പേരുടെ മൃതദ്ദേഹം ഇന്ന് സംസ്‌കരിച്ചത്