വിലങ്ങാട് ഉരുൾപൊട്ടൽ…ക്യാമ്പുകളിലുള്ളവരുടെ അഭിപ്രായംകൂടി പരിഗണിച്ചശേഷം പുനരധിവാസം…മുഹമ്മദ് റിയാസ്…
വിലങ്ങാട് ഉരുൾപൊട്ടലിൽ ക്യാമ്പുകളിൽ ഉള്ളവരുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം പുനരധിവാസമെന്ന് വ്യക്തമാക്കി മന്ത്രി മുഹമ്മദ് റിയാസ്. വയനാട്ടിൽ നടന്ന ഭീകരമായ ദുരന്തത്തിന് ഇടയിൽ വിലങ്ങാട് സംഭവിച്ച ആഘാതത്തിൻ്റെ വ്യാപ്തി വേണ്ടരീതിയിൽ പുറത്തു വന്നിട്ടില്ല. മാത്യു മാസ്റ്ററുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി കെട്ടിടങ്ങളും വീടുകളും കടകളും റോഡുകളും കലുങ്കുകളും പാലങ്ങളും കൃഷിയും നഷ്ടമായി. കോഴിക്കോട് ജില്ലാ കലക്ടർ ഓരോ വകുപ്പുമായും ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ വിശദ റിപ്പോർട്ട് സമാഹരിക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ സ്ഥലം എംപി, എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരുമായി യോഗം ചേർന്ന് ആളുകളുടെ പുനരധിവാസ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി