ഇന്ത്യയിലേക്ക് പുതിയ രണ്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബജറ്റ് എയർലൈന്‍….
ഇന്ത്യയിലേക്ക് പുതിയ രണ്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഒമാന്‍റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. മുംബൈയിലേക്കും, ബെംഗളൂരുവിലേക്കുമാണ് പുതിയ സര്‍വീസുകള്‍. മുംബൈയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളാണുണ്ടാകുക. ബെംഗളൂരുവിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും ഉണ്ടാകും.