ആലപ്പുഴയിൽ യുവാവിനെ കാപ്പാനിയമപ്രകാരം നാടു കടത്തി…

ആലപ്പുഴ: സാമുഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയും ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സ്യഷ്ടിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നിരവധി കേസുകളിൽ പ്രതിയായ ജോസ് ആൻ്റണിയെ നാടുകടത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13 –ാം വാർഡിൽ മണിമംഗലം വീട്ടിൽ ആന്റണിയുടെ മകൻ കാലൻ ജോസ് എന്ന് വിളിക്കുന്ന ജോസ് ആന്റണിയെ (34) ആണ് കാപ്പ ചുമത്തി നാടുകടത്തി. ജില്ലയിൽ പ്രവേശിക്കുന്നതിനു ഇയാൾക്കു ഒരു വർഷത്തേക്കാണ് വിലക്ക്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് ജോസിനെതിരേ കാപ്പ ചുമത്തി ഉത്തരവായത്. ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി കൊലപാതകങ്ങളിലടക്കം വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജോസ് ആന്റണിയെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെയും, ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ ഇനിയും തുടരുമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Related Articles

Back to top button