മുല്ലപ്പെരിയാറിൽ 131.75 അടിവെള്ളം….ഭയപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നുവെന്ന് കലക്ടർ…

മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ്‌ ഓ​ഗസ്റ്റ് മൂന്ന് വൈകീട്ട് നാലുമണിവരെ 131.75 അടിയാണെന്ന് കലക്ടർ അറിയിച്ചു. ഡാമിന്റെ ഇപ്പോഴത്തെ റൂള്‍ ലെവല്‍ പ്രകാരം ജലനിരപ്പ്‌ 137 അടിയില്‍ എത്തിയാല്‍ മാത്രമേ ഡാം തുറക്കേണ്ട സാഹചര്യം ഉള്ളൂ. നിലവില്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴയും ഡാമിലേക്കുള്ള നിരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഷട്ടര്‍ തുറക്കേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് വസ്തുതകൾ വ്യക്തമാക്കിയത്. സോഷ്യൽ മീഡിയ ശരിയായ രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും കലക്ടർ പറഞ്ഞു.

Related Articles

Back to top button