ബൈക്കിലെത്തിയ സംഘം വയോധികയുടെ മൂന്ന് പവൻ്റെ മാല കവര്‍ന്നു….പ്രതികൾക്കായി തെരച്ചിൽ…
ബൈക്കിലെത്തി മാല മോഷ്ടിച്ച പ്രതികൾക്കായി വ്യാപക തെരച്ചിൽ. തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പുഷ്പമംഗലം വീട്ടിൽ അംബുജാക്ഷി അമ്മയുടെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പറിച്ചെടുത്ത്. ഏകദേശം മൂന്നു പവനോളം തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. ഉച്ചകഴിഞ്ഞ് ബാങ്കിൽ പോയി മടങ്ങും വഴി വീട്ടിലേക്കുള്ള വഴിയിൽ വെച്ചാണ് മോഷ്ടാക്കൾ പിന്നാലെ ബൈക്കിൽ എത്തി എത്തി മാല പറിച്ച് കടന്നത്.പൊലീസ് സമീപത്തുള്ള സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.