ആരോടും ജാതി ചോദിക്കാതെ ജാതി സെൻസസ് നടത്താൻ ആഗ്രഹിക്കുന്നവൻ…രാഹുലിനെ പരിഹസിച്ച് കങ്കണ…
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുള്ള ഒരു അപകീർത്തികരമായ ഇൻസ്റ്റാഗ്രാം സ്റ്റോറി ഷെയർ ചെയ്തതിന് കടുത്ത വിമർഷനങ്ങളാണ് കങ്കണ നേരിട്ട് കൊണ്ടിരിക്കുന്നത്. രാഹുലിന്റെ മോർഫ് ചെയ്ത ചിത്രമാണ് കങ്കണ പങ്കിട്ടത്.ചിത്രത്തിൽ രാഹുലിന്റെ നെറ്റിയിൽ മഞ്ഞൾ കുറി വരച്ചിട്ടുണ്ട്. തലയിൽ ഒരു തൊപ്പിയും കഴുത്തിൽ കുരിശ് മാലയും ധരിച്ചിട്ടുണ്ട്. ആരോടും ജാതി ചോദിക്കാതെ ജാതി സെൻസസ് നടത്താൻ ആഗ്രഹിക്കുന്നവൻ എന്ന ക്യാപഷനാണ് ചിത്രത്തിന് നൽകിയിക്കുന്നത്. രാഹുൽ ഗാന്ധി ജാതി സെൻസസിനെക്കുറിച്ച് പാർലമെൻ്റിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് അടുത്തിടെ കങ്കണ രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെയും കടുത്ത വിമർശനങ്ങളാണ് കങ്കണ നേരിട്ടത്.