അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്…..ഡെമോക്രാറ്റിക്കിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ…..

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമല ഹാരിസ് തന്‍റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കാൻ സാധ്യത. ആറ് പേരാണ് നിലവിൽ സാധ്യതാ പട്ടികയിൽ ഉള്ളത്.പെൻസിൽവേനിയ ഗവർണർ ജോഷ് ഷപ്പീറോ, അരിസോണ സെനറ്ററും, മുൻ നാസ ബഹിരാകാശ യാത്രികനുമായ മാർക്ക് കെല്ലി, ഇല്ലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ, ബൈഡൻ ക്യാബിനറ്റ് അംഗം പീറ്റ് ബൂട്ടജിജ്, മിനസോട്ട ഗവർണർ ടിം വാൽസ്, കെന്റക്കി ഗവർണർ ആൻഡി ബഷീർ തുടങ്ങിയവരുമായി കമല ഹാരിസിന്റെ കൂടിക്കാഴ്ചകൾ ഇന്ന് പൂർത്തിയാകും.

ഇവരിൽ ജോഷ് ഷപ്പീറോ, മാർക്ക് കെല്ലി എന്നിവരിൽ ഒരാൾക്കാണ് സാധ്യത കൽപ്പിക്കുന്നത്. ചൊവ്വാഴ്ച്ചയോടെ കമല ഹാരിസ് പുതിയ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കും.

Related Articles

Back to top button