പൊന്മുടി നാളെ മുതൽ തുറന്ന് പ്രവർത്തിക്കും…
കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. കനത്ത മഴയുടെ സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീഷണിയുളള പൊൻമുടി ഇക്കോ ടൂറിസം കഴിഞ്ഞ ദിവസം മുതൽ അടച്ചിട്ടിരിക്കുകയായിരുന്നു. മഴ അൽപ്പം ശമിച്ചതോടെയാണ് വീണ്ടും വിനോദസഞ്ചാരികൾക്ക് പ്രവേശം അനുവദിച്ചത്.