വെടിവെപ്പ് കേസില്‍ വനിതാ ഡോക്ടര്‍ പിടിക്കപ്പെടും മുൻപ് ജീവനൊടുക്കാൻ തീരുമാനിച്ചതായിരുന്നു…

തിരുവനന്തപുരം: നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ വെടിവെച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രതിയായ വനിതാ ഡോക്ടർ. പൊലീസ് തന്നെ അറസ്റ്റ് ചെയ്യാന്‍ വരുന്നെന്ന് മനസിലായപ്പോള്‍ ജീവനൊടുക്കാൻ തയ്യാറെടുത്തുവെന്ന് ഡോക്ടര്‍ പൊലീസിനോട് പറഞ്ഞു.
തന്നിലേക്ക് അന്വേഷണം എത്തുന്നില്ല എന്നും തനിക്കെതിരായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല എന്നുമുള്ള സൂചന വാര്‍ത്തകളില്‍ നിന്ന് ലഭിച്ചതോടെയാണ് വീണ്ടും ആശുപത്രി ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറായത് എന്നും എന്നാല്‍ ഷിനിയുടെ ഭർത്താവ് സുജീത് വിളിച്ചതോടെ തന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും ഡോക്ടര്‍ പറഞ്ഞു.

ഇരുവരും കൊല്ലത്ത് ഒരുമിച്ച് ജോലിചെയ്യുമ്പോഴാണ് സൗഹൃദം തുടങ്ങിയതെന്നും അവിടെ വച്ചാണ് പീഡനം നടന്നതെന്നുമുള്ള മൊഴിയിലുള്ളത്. ഇരുവരും തമ്മിലെ അടുപ്പത്തിന്റെ തെളിവു ശേഖരിക്കാൻ ഇരുവരുടെയും ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. മെസേജുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. സുജീത്തിനെ കാണാൻ ഡോക്ടർ മാലദ്വീപിൽ പോയതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബലം പ്രയോഗിച്ചാണ് ലൈംഗിക പീഡനം നടത്തിയതെന്ന ഡോക്ടറുടെ മൊഴിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

Related Articles

Back to top button