കനത്ത മഴയിലും വയനാട്ടിൽ ടവറിന് മുകളില്‍ കയറി അറ്റകുറ്റപ്പണി…
വയനാട്ടിലെ മേപ്പാടിക്കടുത്ത മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിനാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. മുണ്ടക്കൈ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗവും എന്നാല്‍ അധികമാരും ശ്രദ്ധിക്കപ്പെടാത്തതുമായ ആളുകള്‍ ടെലികോം കമ്പനികളുടെ ജീവനക്കാരാണ്. വൈദ്യുതി മുടങ്ങിയ പ്രദേശത്ത് മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനം സുഗമമായി ഉറപ്പിക്കാന്‍ ബിഎസ്എന്‍എല്ലും സ്വകാര്യ കമ്പനികളും കഠിനപ്രയത്നമാണ് നടത്തിയത്. കനത്ത മഴയെ അവഗണിച്ച് മൊബൈല്‍ ടവറിന് മുകളില്‍ കയറി അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ ടെലികോം മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചു.