വയനാട് ദുരന്തം…തിരച്ചില്‍ ഫലപ്രദം…ജില്ലാ കളക്ടര്‍

വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന തിരച്ചില്‍ ഫലപ്രദമാണെന്ന് വയനാട് കളക്ടര്‍. എല്ലാ സംവിധാനങ്ങളും എത്തിച്ചിട്ടുണ്ടെന്നും കലക്ടര്‍ റിപ്പോര്‍ട്ടറിനോടു പറഞ്ഞു. ‘ചാലിയാര്‍ തീരത്ത് 40 കിലോമീറ്റര്‍ തീരത്ത് പരിശോധന നടത്തും. കര്‍ണാടകയില്‍ നിന്നും കഡാവര്‍ നായകളെ എത്തിക്കും. തമിഴ്‌നാട്ടില്‍ നിന്നുളളവ എത്തി. 16 കഡാവര്‍ നായകളാണ് ആവശ്യം. 218 പേരെയാണ് കണ്ടെത്താനുളളത്. കൂടുതല്‍ പേരെ കണ്ടെത്താനുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

Related Articles

Back to top button