യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്..സ്ഥാനാർത്ഥി കമല ഹാരിസ് തന്നെ…
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്തോ-ആഫ്രിക്കൻ വംശജയുമായ കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിൽ നടത്തിയ ഡെലിഗേറ്റ് വോട്ടെടുപ്പിൽ മതിയായ വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞതോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
നവംബർ അഞ്ചിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ 59കാരിയായ കമല ഹാരിസ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ യു.എസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെ (78) നേരിടും. കമല ഹാരിസിന്റെ പേര് നിര്‍ദേശിച്ച ശേഷമാണ് ജോ ബൈഡൻ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്. ബൈഡന്റെ ആരോഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലായിരുന്നു മത്സരത്തിൽ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം എത്തിയത്.