ഐഎഎസ് കോച്ചിം​ഗ് സെന്റർ അപകടം..കേസ് സിബിഐക്ക് കൈമാറി…

ദില്ലിയിൽ ഐഎഎസ് കോച്ചിം​ഗ് സെന്ററിലുണ്ടായ അപകടത്തിൽ മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കേസ് സിബിഐക്ക് കൈമാറി ദില്ലി ഹൈക്കോടതി. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ മുതിർന്ന ഉദ്യോ​ഗസ്ഥനെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ നിയോ​ഗിക്കണമെന്നും കോടതി നിർദേശിച്ചു. സംഭവത്തിൽ എംസിഡി അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ കാര്യക്ഷമമല്ലെന്നും കോടതി വിമർശിച്ചു. അതേസമയം കേസിൽ അറസ്റ്റിലായ എസ്‍യുവി ഡ്രൈവർക്ക് കോടതി ജാമ്യം അനുവദിച്ചു.

Related Articles

Back to top button