കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ആശ്വാസ വാർത്ത.. സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.. ശമ്പളവും പെൻഷനും ഉടൻ…
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് വീണ്ടും സര്‍ക്കാര്‍ സഹായം. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാനായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5777 കോടി രൂപ കോർപറേഷന് സഹായമായി കൈമാറി. മാസങ്ങളായി ശമ്പളവും പെൻഷനും മുടങ്ങിയിരുന്നു. ജോലി ചെയ്യുന്ന ജീവനക്കാരും പെൻഷൻ വാങ്ങുന്നവരും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. ഇതോടെ മുടങ്ങി കിടക്കുന്ന പെന്ഷനും ശമ്പളവും വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.