ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി വി സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്…

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി വി സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. വനിതാ ബാഡ്മിന്റണില്‍ ചൈനയുടെ ഹി ബിംഗ് ജിയാവോടാണ് സിന്ധു അടിയറവ് പറഞ്ഞത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ചൈനീസ് താരത്തിന്റെ വിജയം. സ്‌കോര്‍ 19-21, 14-21.മത്സരത്തില്‍ എതിരാളിയെ വിറപ്പിച്ചാണ് സിന്ധുവിന്റെ മടക്കം. ആദ്യ ഗെയിമില്‍ വിജയത്തിനരികില്‍ വരെയെത്താന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചിരുന്നു. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ജിയാവോ 7-2ന് മുന്നേറിയിരുന്നെങ്കിലും സിന്ധു ശക്തമായി തിരിച്ചുവന്നു. ഒരു ഘട്ടത്തില്‍ സ്‌കോര്‍ 19-19ല്‍ എത്തിയിരുന്നു. എന്നാല്‍ അടുത്ത രണ്ടുപോയിന്റുകളും നേടി ജിയാവോ ഗെയിം സ്വന്തമാക്കി.

Related Articles

Back to top button