ആറ് വയസ്സുകാരിയുടെ വലിയ മനസ്..കുടുക്ക സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക്…
വയനാട് ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആറ് വയസ്സുകാരിയുടെ കരുതല്‍. ആലപ്പുഴ കാരൂര്‍ ന്യൂ എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ബി. അനുഗ്രഹയാണ് രണ്ടു വര്‍ഷമായി കുടുക്കയില്‍ സ്വരുക്കൂട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയായത്. സൈക്കിള്‍ വാങ്ങാനായാണ് അനുഗ്രഹ കുടുക്കയില്‍ പണം നിക്ഷേപിച്ചിരുന്നത്. ഈ സമ്പാദ്യമാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാനായി കളക്ടറേറ്റിലെത്തി ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന് കൈമാറിയത്.
മത്സ്യതൊഴിലാളിയായ അച്ഛന്‍ പുറക്കാട് വാലുപറമ്പില്‍ ബിബീഷിനും പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനനും ഒപ്പമാണ് അനുഗ്രഹ കളക്ട്രേറ്റില്‍ എത്തിയത്. ചിപ്പിയാണ് അമ്മ.