ജൂലൈ മാസം സംസ്ഥാനത്ത് 16 ശതമാനം അധികമഴ….ഏറ്റവും കൂടുതൽ ഈ ജില്ലകളിൽ….
തിരുവനന്തപുരം: ജൂലൈ മാസം സംസ്ഥാനത്ത് ലഭിക്കേണ്ട മഴയേക്കാൾ 16 ശതമാനം അധികമായി ലഭിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. 653.5 മില്ലി മീറ്റർ മഴയാണ് ജൂലൈയിൽ കേരളത്തിൽ ലഭിക്കേണ്ടത്. എന്നാൽ, ജൂലൈ ഒന്ന് മുതൽ 31 വരെ 760.5 മി.മീറ്റർ മഴ ലഭിച്ചു. 2009ന് ശേഷം ആദ്യമായാണ് ജൂലൈയിൽ ഇത്രയധികം മഴ ലഭിക്കുന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോർട്ട്. കണ്ണൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.