മലബാറിൻ്റെ സ്നേഹ സാന്നിദ്ധ്യo….ശിഹാബ് തങ്ങളുടെ വിയോഗത്തിന് 15 വർഷം…
മുസ്ലിം സമുദായത്തിന് മാത്രമല്ല, മലബാറിനാകെ സ്നേഹ സാന്നിദ്ധ്യമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. ആ സ്നേഹത്തണലിന്റെ ഓർമ്മകൾക്ക് ഇന്ന് 15 വർഷം. 2009 ഓഗസ്റ്റ് ഒന്നിനാണ് ശിഹാബ് തങ്ങൾ വിട പറഞ്ഞത്. മരണാനന്തരവും കാരുണ്യ പ്രവർത്തനങ്ങളിലൂടെ ഇന്നും ശിഹാബ് തങ്ങളുടെ പേര് ഓർമ്മിക്കപ്പെടുന്നു. ശിഹാബ് തങ്ങളുടെ പേരിലുള്ള ഡയാലിസിസ് കേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ, ആംബുലൻസുകൾ അങ്ങനെ ആ കാരുണ്യം ഇന്നും ഒഴുകുന്നത് പല വഴികളിലാണ്. ഭവന രഹിതർക്ക് വീടൊരുക്കുന്ന ബൈത്തുറഹ്മ ഭവന പദ്ധതിയും ഇതിലുൾപ്പെടും.