നോവായി വയനാട്..മരിച്ചവരുടെ എണ്ണം 270 ആയി..മരണസംഖ്യ ഇനിയും ഉയരും…

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി.മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നും അധികൃതർ.ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ 72 മൃതദേഹങ്ങൾ കിട്ടിയെന്നാണ് കണക്ക്. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതായും അധികൃതർ അറിയിച്ചു.

അതേസമയം മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുകയാണ്.രാവിലെയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും സൈന്യം വ്യക്തമാക്കി. മുണ്ടക്കൈയിലേക്കുളള താല്‍ക്കാലിക പാലം നേരത്തെ മുങ്ങിയിരുന്നു. ശക്തമായ മലവെളളപ്പാച്ചിലിലാണ് പാലം മുങ്ങിയത്.

Related Articles

Back to top button