മലയാളിയടക്കം അഞ്ചുപേരുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി….
കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാലു സൗദി പൗരൻമാർക്കും സൗദിയിൽ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്. തൃശൂർ സ്വദേശി നാലു സൗദി പൗരൻമാർക്കൊപ്പം ചേർന്ന് കോഴിക്കോട് കൊടുവള്ളി സ്വദേശിയെ കൊലപ്പെടുത്തുകയായിരുന്നു.




