വയനാട് ഉരുൾപൊട്ടൽ.. അനുശോചനം അറിയിച്ച് സൗദി അറേബ്യ …

റിയാദ്: വയനാട് ജില്ലയിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സൗദി അറേബ്യ അനുശോചനം അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാറിനും ജനങ്ങൾക്കും ഇന്ത്യയിലെ സൗദി എംബസി വഴിയാണ് അനുശോചനം അറിയിച്ചത്. എക്സിലൂടെയാണ് അനുശോചനം അറിയിച്ചത്.

എല്ലാം നഷ്​ടപ്പെട്ട ജനങ്ങൾക്ക് ഒപ്പമാണ് തങ്ങളെന്ന് ഇന്ത്യയിലെ സൗദി എംബസി എക്സിൽ പോസ്​റ്റ്​ ചെയ്​ത അനുശോചന കുറിപ്പിൽ പറഞ്ഞു. ദാരുണമായ സംഭവത്തിൽ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുതുന്നതായും സന്ദേശത്തിൽ വ്യക്തമാക്കുന്നു.

Related Articles

Back to top button