രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ചൂരൽമലയിൽ മഴ കനക്കുന്നു.. കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി…
കൽപ്പറ്റ: വയനാട് ചൂരൽമലയിൽ വീണ്ടും ശക്തമായ മഴ. ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനെ മന്ദഗതിയിലാക്കുകയാണ്. എന്നാൽ പ്രതികൂല കാലാവസ്ഥയിലും സൈന്യവും നാട്ടുകാരും സന്നദ്ധസംഘങ്ങളും ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം തുടരുകയാണ്. അതിനിടെ, ദുരന്തത്തിൽ പരിക്കേറ്റവർക്ക് സഹായവുമായി പട്ടികജാതി വികസന വകുപ്പിന്റെ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 50 അംഗ മെഡിക്കൽ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി തുറക്കുകയാണ് സംഘത്തിന്റെ ലക്‌ഷ്യം. നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരും സംഘത്തിലുണ്ട്. മന്ത്രി ഒ.ആർ കേളുവിൻ്റെ നിർദേശാനുസരണമാണ് മെഡിക്കൽ സംഘം പുറപ്പെട്ടത്.