വഞ്ചിയൂർ വെടിവെപ്പ്..വൈരാഗ്യത്തിന് കാരണം ഭർത്താവുമായുള്ള അടുപ്പം തടഞ്ഞത്..പിസ്റ്റൾ ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കി…

തിരുവനന്തപുരം വഞ്ചിയൂരിലെ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ച് പരുക്കേൽപിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ദീപ്തിയെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു .പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.

വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തിയെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ ദീപ്തിയും സുജിത്തും തമ്മിൽ അകന്നു. സുജിത്തുമായുള്ള സൗഹൃദത്തിന് ഷിനി തടസമാണെന്ന് കണ്ടാണ് ഇവരെ വകവരുത്താൻ ശ്രമിച്ചതെന്നാണ് ദീപ്തി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്.യുട്യൂബ് വിഡിയോകളും സിനിമകളും കണ്ടാണ് ഇവർ ആക്രമണത്തിന് പദ്ധതി തയാറാക്കിയത്. ഓൺലൈൻ വിൽപന സൈറ്റിൽ കണ്ട കാറിന്റെ നമ്പരിൽ വ്യാജ നമ്പർ തരപ്പെടുത്തി. ഓൺലൈൻ വഴി എയർ പിസ്റ്റൾ വാങ്ങി.

യുട്യൂബ് നോക്കി പിസ്റ്റൾ ഉപയോഗിക്കാൻ പരിശീലിച്ചു. തൊട്ടടുത്ത് നിന്ന് വെടിയുതിർത്താൽ കൊലപ്പെടുത്താമെന്ന ധാരണയിലാണ് കൊറിയർ നൽകാനെന്ന വ്യാജേന വഞ്ചിയൂരിലെ വീട്ടിലെത്തിയതെന്നും പ്രതി സമ്മതിച്ചു.സംഭവത്തിനുശേഷം, ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി വരുത്തിത്തീർക്കാൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് നേരെ പോയതെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button