സിഖ് പതാകയില്‍ നിന്ന് കാവി നിറം നീക്കണമെന്ന് നിർദ്ദേശം…

സിഖ് ത്രികോണ പതാകയായ നിഷാന്‍ സാഹിബില്‍ നിന്ന് കാവി നിറം നീക്കണമെന്ന നിർദ്ദേശവുമായി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി. പതാകയ്ക്ക് മഞ്ഞ അല്ലെങ്കില്‍ നീല നിറം ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. പല ഗുരുദ്വാരകളിലും മഞ്ഞക്ക് പകരം കാവി നിറത്തിലുള്ള നിഷാന്‍ സാഹിബ് ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കാവിനിറം സനാതന ധര്‍മ്മത്തെയാണ് സൂചിപ്പിക്കുന്നതെന്നും സിഖ് മതത്തെയല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. നിഷാന്‍ സാഹിബിന്റെ നിറത്തെച്ചൊല്ലി നിരവധി ആശയക്കുഴപ്പങ്ങള്‍ സിഖ് സമൂഹത്തിലുണ്ടെന്നും അമൃത്സര്‍ സുവര്‍ണ്ണ ക്ഷേത്രം മാനേജര്‍ ഭഗവന്ത് സിംഗ് ധംഗേര പറഞ്ഞു.

Related Articles

Back to top button