10 കോടി നേടുന്നതാരെന്ന് ഇന്നറിയാം..മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്…

ഈ വര്‍ഷത്തെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെെ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. നേരത്തെ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി ഉച്ചക്ക് രണ്ട് മണിയോടെയാകും നറുക്കെടുപ്പ് നടക്കുക . പത്ത് കോടിയാണ് മണ്‍സൂണ്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പിന്റെ ഭാഗമായി 34 ലക്ഷം ടിക്കറ്റുകളാണ് വകുപ്പ് പൊതുവിപണിയിലെത്തിച്ചത്. ഇതില്‍ 32,90,900 ടിക്കറ്റുകള്‍ വിറ്റഴിച്ചു. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്കും ലഭിക്കും

Related Articles

Back to top button