ട്രെയിന്‍ സര്‍വ്വീസുകളില്‍ മാറ്റം…പരശുറാം എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി..

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ട്രെയിന്‍ സര്‍വ്വീസുകളില്‍ മാറ്റം. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകിയോടുന്ന സാഹചര്യത്തിലാണ് മാറ്റം. ജൂലൈ 31 ബുധനാഴ്ച്ച രാവിലെ 5.15 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 20634 തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ 15 മിനിറ്റ് വൈകി 7.30 നാണ് പുറപ്പെടുക.

കന്യാകുമാരി-മംഗളൂരു സെന്‍ട്രല്‍ 16650 പരശുറാം എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി. ഇന്ന് പുലര്‍ച്ചെ 3.45 ന് കന്യാകുമാരിയില്‍ നിന്നും പുറപ്പെടേണ്ട ട്രെയിന്‍ കന്യാകുമാരി മുതല്‍ ഷൊര്‍ണ്ണൂര്‍ വരെയുള്ള സര്‍വ്വീസാണ് റദ്ദാക്കിയത്. പതിവ് ഷെഡ്യൂള്‍ പ്രകാരം ഷൊര്‍ണ്ണൂരില്‍ നിന്നും ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

Related Articles

Back to top button