ഇതൊരു വിനോദസഞ്ചാര മേഖലയോ സന്ദർശന മേഖലയോ അല്ല…ദുരന്തമേഖലയിലേക്ക് വരാതിരിക്കുക.. വയനാട് കളക്ടർ…
വയനാട് ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണെന്നും ദുരന്ത മേഖലയിലേക്ക് വരരുതെന്നും കളക്ടർ ഡി ആർ മേഘശ്രീ. മുണ്ടക്കൈ, ചൂരൽമല മേഖലകളിലേക്ക് അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നത് ഒഴിവാക്കണം. ഇത് ഒരു വിനോദസഞ്ചാര മേഖലയോ സന്ദർശന മേഖലയോ അല്ലെന്നും കളക്ടര്‍ വ്യക്തമാക്കി. നമ്മൾ ഒരുമിച്ച് ഈ ദുരന്തത്തെ അതിജീവിക്കുമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.