രാഹുൽ ഗാന്ധി നാളെ വയനാട്ടിലേക്ക്…
പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നാളെ വയനാട്ടിലെത്തും. ഡൽഹിയിൽ നിന്നും രാവിലെ 6:30ന് രാഹുൽ ഗാന്ധി പ്രത്യേക വിമാനത്തിൽ മൈസൂരു വഴിയാകും വയനാട്ടിലെത്തുക.9:30ഓടെ മൈസൂരിലെത്തുന്ന രാഹുൽ റോഡ് മാർഗം ദുരന്തം നടന്ന മേപ്പാടിയിലെത്തും. തുടർന്ന് മേപ്പാടിയിൽ പ്രവർത്തിക്കുന്ന വിവധ റിലീഫ് ക്യാമ്പുകൾ സന്ദർശിക്കും. പരിക്കേറ്റവർ ചികിത്സയിലുള്ള വിംസ് ഹോസ്പിറ്റലും രാഹുൽ സന്ദർശിക്കും. ഉച്ചയ്ക്ക് 2.30ന് മേപ്പാടിയിൽ നിന്ന് തിരിച്ച് മൈസൂരിലെത്തുന്ന രാഹുൽ ഗാന്ധി വൈകുന്നേരത്തോടെ ഡൽഹിയിലേക്കും മടങ്ങും.