കനത്ത മഴ..പരീക്ഷകൾ മാറ്റിവെച്ചു….

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരള മീഡിയ അക്കാദമി പരീക്ഷകള്‍ മാറ്റിവെച്ചു. കേരള മീഡിയ അക്കാദമി നാളെ (31.07.2024) ആരംഭിക്കാനിരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ജേണലിസം & കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍& അഡ്വര്‍ടൈസിംഗ് പരീക്ഷകളാണ് മാറ്റിവെച്ചത്.

പുതുക്കിയ സമയക്രമ പ്രകാരം ആഗസ്റ്റ് 5 മുതല്‍ 14 വരെ തിയറി പരീക്ഷകളും 29,30,31 തീയതികളില്‍ വൈവയും നടക്കും. സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്താനാകാത്ത സാഹചര്യത്തിലാണിത്. പുതുക്കിയ ടൈം ടേബിള്‍ അക്കാദമി വെബ്സൈറ്റില്‍ ലഭിക്കും.

Related Articles

Back to top button