നാടുകടത്തപ്പെട്ട പ്രതി പൊലീസുകാരെ ആക്രമിച്ചു.. കൂടെയുള്ളയാൾ രക്ഷപെട്ടു…

കൊച്ചി: കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ട പ്രതി പൊലീസുകാരെ ആക്രമിച്ച കേസിൽ പിടിയിൽ. ഞാറക്കൽ എളങ്കുന്നപ്പുഴ മാലിപ്പുറം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അംഷാദിനെ (27) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞാറക്കൽ പൊലീസാണ് പ്രതിയെ പിടികൂടിയത്. കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് അംഷാദിനെ കൊച്ചി സിറ്റിയിൽ നിന്ന് നാടുകടത്തിയത്.

കൊലപാതക ശ്രമ കേസിലെ പ്രതിയായ അംഷാദിന്‍റെ ചേട്ടൻ നൗഷർബാനെ പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റ് നടത്തിയ ഉദ്യോഗസ്ഥനെ അംഷാദും നൗഷർബാനും ചേർന്ന് ആക്രമിക്കുകയായിരുന്നു. നൗഷർ ബാൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അംഷാദ് പിടിച്ചുപറി, അടിപിടി, കഞ്ചാവ് കടത്ത് എന്നിവ ഉൾപ്പെടെ നിരവധി കേസുകൾ പ്രതിയാണ്. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്‍റെ നിർദ്ദേശപ്രകാരം എസ്ഐ കെ ആർ അനിൽകുമാർ, എസ് സി പി ഒമാരായ പ്രശാന്ത്, ഷിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button