മലയാളി ഡ്രൈവര്‍ കുത്തേറ്റ് മരിച്ച സംഭവം..കൊലയാളികൾ പിടിയിൽ…
തമിഴ്നാട് കൃഷ്ണഗിരിയില്‍ മലയാളി ഡ്രൈവര്‍ കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ.തിരുപ്പതി, ആകാശ് ,ഖാദർ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.നെടുമ്പാശ്ശേരി മേക്കാട് കാരയ്ക്കാട്ടുകുന്ന് മുളവരിക്കല്‍ വീട്ടില്‍ ഏലിയാസ് (41) ആണ് മരിച്ചത്. ചെന്നൈ – ബംഗളുരു ദേശീയപാതയില്‍ മഹാരാജാകാട് ഇന്നലെ പുലര്‍ച്ചെ 2 മണിക്കാണ് സംഭവം.അക്രമികൾ ഏലിയാസുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു.പ്രതികളെ ചോദ്യം ചെയ്ത് വരികയാണ് . കൃഷ്ണഗിരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഏലിയാസിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്കി.