പാരീസ് ഒളിമ്പിക്സ്.. വനിതാ ഫുട്ബോളിൽ ബ്രസീലിനെ അട്ടിമറിച്ച് ജപ്പാൻ…
പാരിസ്: ഒളിംപിക്സ് വനിതാ ഫുട്ബോളിൽ ബ്രസീലിനെതിരെ അട്ടിമറി വിജയവുമായി ജപ്പാൻ വനിതകൾ. ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകളുടെ നേടിയാണ് ജപ്പാന്റെ ജയം. ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ജപ്പാനും ബ്രസീലിനും തുല്യ പോയിന്റാണ് ഉള്ളത്. മൂന്ന് പോയിന്റുകളുമായി ജപ്പാനും ബ്രസീലും മൂന്നും നാലും സ്ഥാനങ്ങളിലാണ്.
56ാം മിനിറ്റിൽ ജെനിഫെറാണ് ബ്രസീലാണ് ആദ്യം വലകുലുക്കിയത്. എന്നാൽ, കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ രണ്ട് ഗോളുകളിലൂടെ ജപ്പാൻ ബ്രസീലിനെ അട്ടിമറിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ കുമഗായി സാകി പെനാൽറ്റിയിലൂടെയാണ് ജപ്പാന്റെ സമനില ഗോൾ നേടിയത്. പെനാൽറ്റിയിലൂടെ ഗോൾ വന്നതിന് പിന്നാലെ തന്നെ ജപ്പാൻ രണ്ടാമതും ബ്രസീലിനെതിര ഗോൾ നേടി. തനികാവ മൊമോക്കോയായിരുന്നു ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ഗോൾ നേടിയത്.