ഗർഭിണിയായ കുതിരയെ മർദ്ദിച്ച സംഭവം….യുവാക്കൾക്കെതിരെ കടുത്ത നടപടിക്ക് നിർദേശം….

കൊല്ലം: കൊല്ലത്ത് ഗർഭിണിയായ കുതിരയെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ കർശന നടപടിയെടുക്കാൻ നിർദേശം. യുവാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ജെ ചിഞ്ചുറാണി പൊലീസിന് നിർദ്ദേശം നൽകി. കൊല്ലം വടക്കേവിള സ്വദേശി ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ദിയ എന്ന കുതിരയെയാണ് ആറാംഗസംഘം മർദ്ദിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. അയത്തില്‍ തെക്കേക്കാവ് ഭഗവതിക്ഷേത്ര പരിസരത്താണ് പകല്‍ കുതിരയെ കെട്ടിയിരുന്നത്. വൈകീട്ട് കുതിരയെ അഴിക്കാനെത്തിയപ്പോളാണ് കുതിരയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടത്. സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്.പരിക്കേറ്റ കുതിരയെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. സിസിടിവി ദൃശ്യത്തില്‍ നിന്നും ആരാണ് ഉപദ്രവിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഇരവിപുരം പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button