ഹിപ്പോപൊട്ടാമസിന്റെ ആക്രമണത്തില്‍ മൃഗശാല ജീവനക്കാരന് ദാരുണാന്ത്യം..അപകടം നടന്നത് കുഞ്ഞിനെ മാറ്റുന്നതിനിടെ….

മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ ജീവനക്കാരൻ മരിച്ചു.കുഞ്ഞിനെ മാറ്റാനായി കൂട്ടില്‍ പ്രവേശിച്ച കെയര്‍ ടേക്കര്‍ സന്തോഷ് കുമാര്‍ മഹ്‌തോ (54)യെ അമ്മ ഹിപ്പോപ്പൊട്ടാമസ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടന്‍ തന്നെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു.റാഞ്ചിയിലെ ഭഗവാന്‍ ബിര്‍സ ബയോളജിക്കല്‍ പാര്‍ക്കിലായിരുന്നു അപകടം നടന്നത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണസമയം ഡ്യൂട്ടിയിലായിരുന്നതിനാല്‍ മരിച്ച സന്തോഷിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് മൃഗശാലാ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Related Articles

Back to top button