കനോലി കനാലിൽ വീണായാൾ മരിച്ചു…
കോഴിക്കോട് കനോലി കനാലിൽ വീണായാൾ മരിച്ചു. കുന്ദമംഗലം സ്വദേശി പ്രവീൺ ആണ് മരിച്ചത് . കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ് പ്രവീൺ. സ്കൂബ സംഘം മണിക്കൂറുകൾ നടത്തിയ പരിശോധനയിൽ പ്രവീണിനെ കണ്ടെത്തിയിരുന്നു.എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
രാത്രി ഏഴരക്കായിരുന്നു അപകടം നടന്നത്. രണ്ടു മണിക്കൂറുകൾക്ക് ശേഷമാണ് പ്രവീണിനെ കണ്ടെത്തിയത്. കണ്ടു നിന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയും സ്കൂബ ടീമും നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പ്രവീണിനെ കണ്ടെത്തിയത്.