ബാണാസുര സാഗർ ഡാം ഷട്ടറുകൾ തുറക്കും….ജാഗ്രത നിർദേശം….

: പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയർന്നാൽ ഷട്ടറുകൾ തുറക്കുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ല കലക്ടർ ആർ.ഡി. മേഘശ്രീ അറിയിച്ചു. നിലവിൽ ഡാമിലെ ജലനിരപ്പ് 772.50 മീറ്ററാണ്.ഡാമിന്‍റെ ബഹിർഗമന പാതയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, വില്ലേജ് ഓഫിസർമാർ ജാഗ്രത പുലർത്തണമെന്നും അറിയിപ്പുണ്ട്.

Related Articles

Back to top button