ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്നു വീണ് ഒരാൾക്ക് പരിക്ക്…..
അമ്പലപ്പുഴ: പുന്നപ്രയിൽ ഞായറാഴ്ച്ച ഉച്ചയോടെ ഉണ്ടായ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്നു.പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കിഴക്കേത്തെെെയ്യിൽ ശാരദയുടെ വീടിൻ്റെ ആസ്ബസ്റ്റോസ്, ഓട് മേഞ്ഞ മേൽക്കൂര തകർന്നു.ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ ശക്തമായ കാറ്റിലാണ് മേൽക്കൂര പൂർണമായും തകർന്നത്.. വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന ശാരദയുടെ കൊച്ചു മകൻ അജിത്ത് (34 ) ൻ്റെ തലയിൽ മേൽക്കൂരയടെ ഭാഗങ്ങൾ വീണ് പരിക്കേറ്റു . അജിത്തിനെ ആലപ്പുഴമെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ബന്ധുവീട്ടിൽ പോയിരുന്നതിനാൽ പരിക്കേറ്റില്ല. ശാരദയും, മകൻ രാജനും കുടുംബവുമാണ് വീട്ടിൽ താമസിക്കുന്നത്.രാജൻ്റെ മകനാണ് പരിക്കേറ്റ അജിത്ത്.മത്സ്യത്തൊഴിലാളി കുടുംബമാണ്.